Saturday, May 18, 2024
spot_img

തീവ്രവാദികളുടെ വേരറുക്കാൻ ഉറപ്പിച്ച് ഇന്ത്യ

ഖലിസ്ഥാൻ ഭീകരർ ഉപയോഗിച്ചത് പാക് നിർമ്മിത ഗ്രനേഡ്. ഖലിസ്ഥാൻ ഭീകരർ വീണ്ടും തലപൊക്കുന്നത് എന്തിന്?

പഞ്ചാബ് ഇന്റലിജൻസ് ഓഫീസിന് നേരെയുണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തി പോലീസ്. പാക് നിർമ്മിത റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് അഥവാ ആർപിജിയാണ് ആക്രമികൾ ഉപയോഗിച്ചതെന്നാണ് അക്രമികൾ വ്യക്തമാക്കിയിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് ഏറ്റെടുത്തതിന് പിന്നാലെയാണ് പോലീസിന്റെ ഇത്തരത്തിലെ വെളിപ്പെടുത്തൽ.

ഗ്രനേഡ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സിഖ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ദ് സിംഗ് പന്നുവാണ് അറിയിച്ചത്. അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശാണെന്ന ഭീഷണിയും ഗുർപത്വന്ദ് മുഴക്കിയിരുന്നു. ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് അസംബ്ലിയിൽ ഖലിസ്ഥാനുമായി ബന്ധപ്പെട്ട ബാനറുകളും ചുവരെഴുത്തുകളും സ്ഥാപിച്ചതിന് പന്നുവിനെതിരെ കേസെടുത്തിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സ്ഫോടനം നടന്നത്.

സ്ഫോടനവുമായി ബന്ധപ്പെട്ട് മൊഹാലി പോലീസ് ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി ആളുകളെ പിടികൂടി ചോദ്യം ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച ലോഞ്ചർ പോലീസ് കണ്ടെടുത്തിട്ടുണ്ട്. നിരോധിത ഖാലിസ്ഥാനി സംഘടന തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്താനായാണ് ആക്രണമം അഴിച്ചുവിട്ടതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് മൊഹാലിയിൽ ഗ്രനേഡ് ആക്രമണം സിഖ് ഫോർ ജസ്റ്റിസ് സംഘടന നടത്തിയത്.

സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞിരുന്നു. പഞ്ചാബ് പോലീസിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസി പ്രത്യേക സംഘത്തെ ഇന്റലിജൻസ് ഓഫീസിലേക്ക് അയച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, രണ്ടു ദിസങ്ങൾക്കു മുൻപ് ഹിമാചൽ പ്രദേശ് നിയമസഭാ മന്ദിരത്തിന്റെ പ്രവേശന കവാടത്തിൽ ഖാലിസ്ഥാൻ പതാക കെട്ടിയ നിലയിൽ കണ്ടത്. ചുവരിൽ മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. ഞായറാഴ്ച്ച അർദ്ധരാത്രിയോ പുലർച്ചയോ ആകാം ഇത് ചെയ്‌തെന്നാണ് പോലീസ് നിഗമനം. ഹിമാചൽ പ്രാദേശിന് രണ്ട് തലസ്ഥാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ രണ്ട് നിയമ സഭാ മന്ദിരങ്ങളുമുണ്ട്. ഉഷ്ണകാലത്ത് ഷിംലയിലും ശൈത്യകാലത്ത് ധർമ്മശാലയിലുമാണ് സംസ്ഥാന തലസ്ഥാനം. ധർമ്മശാലയിലെ നിയമസഭാ മന്ദിരത്തിലാണ് നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്റെ പതാകകൾ കെട്ടിയത്.

ശൈത്യകാല സമ്മേളനങ്ങൾ മാത്രമാണ് ഇവിടെ നടക്കാറുള്ളത് എന്നത്കൊണ്ട് സുരക്ഷാ സംവിധാനങ്ങൾ കർശനമായിരുന്നില്ല. സ്ഥലം സന്ദർശിച്ച വിനോദസഞ്ചാരികളിൽ ചിലരാണ് ഇത് ചെയ്തത് എന്നാണ് പോലീസ് നിഗമനം. ഇതൊരു മുന്നറിയിപ്പായി കാണുന്നുവെന്നും നിയമസഭാ മന്ദിരത്തിന് സുരക്ഷ വർധിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.

എൺപതുകളിൽ ഇന്ത്യയിൽ സജീവമായിരുന്ന തീവ്രവാദ പ്രസ്ഥാനമാണ് ഖാലിസ്ഥാൻ. ഇന്ത്യയിലെയും പാകിസ്ഥാനിലെയും പഞ്ചാബുകളെ മോചിപ്പിച്ച് പ്രത്യേക രാഷ്ട്രമുണ്ടാക്കുകയാണ് ലക്‌ഷ്യം. ഒരു പതിറ്റാണ്ടിനു ശേഷം തനിയെ അസ്തമിച്ചുപോയ ഭീകര സംഘടന പലപ്പോഴും തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു. അടുത്തിടെ നടന്ന കർഷക സമരങ്ങളിലും, പ്രധാനമന്ത്രിയെ പഞ്ചാബിൽ വഴിയിൽ തടഞ്ഞ സംഭവത്തിലും സുരക്ഷാ ഏജൻസികൾ ഖാലിസ്ഥാൻ തീവ്രവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. വൻതോതിൽ ആയുധശേഖരവുമായി ഏതാനും ഭീകരരെ കഴിഞ്ഞ ദിവസവും ദില്ലിയിൽ പിടികൂടിയിരുന്നു. കശ്മീരിലെ ഭീകരരുമായി ചേർന്ന് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖാലിസ്ഥാൻ വിദേശത്തുനിന്നും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles