Sunday, October 4, 2026

വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി ഖുശ്‌ബു ?അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നേതൃത്വം

ദില്ലി : വയനാട് ഉപതെരഞ്ഞെടുപ്പിൽ നടിയും ബിജെപി ദേശീയ എക്സിക്യൂട്ടിവ് അംഗവുമായ ഖുശ്ബുവിനെ സ്ഥാനാർത്ഥി ബിജെപി പരി​ഗണിക്കുന്നുവെന്ന് റിപ്പോർട്ട്. സ്ഥാനാർത്ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുവും ഇടം പിടിച്ചതായാണ് സൂചന. ഖുശ്ബുവിനെ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

നിലവില്‍ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ഭാഗമാണ് ഖുശ്‌ബു. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍, നവ്യ ഹരിദാസ് എന്നിവരുടെ പേരുകളും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ദേശീയ പ്രാധാന്യമുള്ള ഒരു നേതാവിനെ പ്രിയങ്കയ്ക്ക് എതിരാളിയായി മത്സരിപ്പിക്കുക എന്ന നിലയിലാണ് ഖുശ്ബുവിനെ പരിഗണിക്കുന്നത്. സത്യന്‍ മൊകേരിയാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി .

Related Articles

Latest Articles