Thursday, December 25, 2025

കിഫ്ബി മസാല ബോണ്ട് കേസ് ! തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്; അടുത്ത മാസം രണ്ടിന് ഹാജരാകാൻ നിർദേശം

കിഫ്ബി മസാല ബോണ്ട് കേസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മുൻ ധനമന്ത്രിയും പത്തനംത്തിട്ട ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. അടുത്ത മാസം രണ്ടിന് ഹാജരാകാനാണ് നിർദേശം. നേരത്തെ കേസിൽ ആറ് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും തോമസ് ഐസക്ക് ഹാജരായിരുന്നില്ല. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കവെ ഇ.ഡി കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്തിരുന്നു.

ഫണ്ട് ചെലവഴിക്കലിൽ സ്ഥിരതയില്ലെന്ന കാര്യം ഐസക്കിന് ബോധ്യമുണ്ടായിരിക്കാമെന്നും ഇഡി അന്ന് കോടതിയിൽ പറഞ്ഞിരുന്നു. അന്വേഷണത്തോട് സഹകരിക്കാത്ത ഐസക്ക് എല്ലാത്തിനെയും വെല്ലുവിളിക്കുകയാണെന്നും ആറ് തവണ സമൻസ് അയച്ചിട്ടും ഐസക്ക് ഹാജരാവാത്തനിലപാട് നിയമവിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരി​ഗണിക്കുന്നത് മെയ് 22-ലേക്ക് കോടതി മാറ്റിയിരുന്നു.

Related Articles

Latest Articles