Sunday, May 19, 2024
spot_img

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം :അവശ്യസാധനങ്ങള്‍ക്ക് തീവില

പ്യോങ്‌യാങ് : ഉത്തരകൊറിയ ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യ സാധനങ്ങളുടെ വില വന്‍ തോതില്‍ കുതിച്ചുയരുകയാണ്. ഉത്തരകൊറിയയുടെ ഭരണാധികാരി കിംജോങ് ഉന്‍ തന്നെ ഭരണകക്ഷിയുടെ ഉന്നതതല യോഗത്തില്‍ ആശങ്കയറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം
ഇവിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ വ്യാപകമായ കൃഷിനാശം ഉണ്ടായിരുന്നു. തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കേട്ടാല്‍ ഞെട്ടിപ്പോകും. ഒരു കിലോ വാഴപ്പഴത്തിന് 3335 രൂപ, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5190 രൂപ, ഒരു പാക്കറ്റ് കോഫിക്ക് 7414 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍.


വളം നിര്‍മ്മിക്കുന്നതിനായി കര്‍ഷകരോട് പ്രതിദിനം രണ്ട് ലിറ്റര്‍ മൂത്രം വീതം നല്‍കാനും സര്‍ക്കാര്‍ വിചിത്രമായ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതും പ്ര്ശ്‌നം കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്. ഭക്ഷ്യ വസ്തുക്കള്‍, വളം, ഇന്ധനം
എന്നിവയ്ക്ക് ഉത്തരകൊറിയ ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും കുറേനാളായി മന്ദഗതിയിലുമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles