Friday, May 3, 2024
spot_img

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത ഉടൻ തീയറ്ററുകളിൽ, റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം. ദുൽഖർ സൽമാൻ നായകനാകുന്ന കിംഗ് ഓഫ് കൊത്ത ഉടൻ തീയറ്ററുകളിൽ. ഓണം റിലീസായി ഓഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് വിവരം. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറിൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകുന്നു. അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. സിനിമയുടെ ഗാനം ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്‌സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്.

കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്,ഷാൻ റഹ്‌മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

Related Articles

Latest Articles