Tuesday, May 28, 2024
spot_img

സംവിധായികയായി കിരണ്‍ റാവു വീണ്ടും തിരിച്ചെത്തുന്നു; നിര്‍മാണം നടൻ ആമീര്‍ ഖാന്‍; ചിത്രീകരണം ഉടൻ

മുംബൈ : കിരണ്‍ റാവു വീണ്ടും സംവിധായിക ആകുന്നു.പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കിരൺ സംവിധാന രംഗത്തേക്ക് തിരിച്ചുവരുന്നത്. കിരണ്‍ റാവുവിന്റെ മുന്‍ഭര്‍ത്താവും നടനുമായ ആമീര്‍ ഖാനാണ് ചിത്രം നിര്‍മിക്കുന്നത്.

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ബിപ്ലബ് ഗോസ്വാമിയാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങളില്‍ വച്ചായിരിക്കും സിനിമയുടെ ചിത്രീകരണം നടക്കുക. ഏപ്രില്‍ മാസത്തോടു കൂടി ചിത്രം പൂര്‍ത്തിയാകും.

ചിത്രത്തിൽ വേഷമിടുന്നത് സ്പര്‍ശ് ശ്രീവാസ്തവ, പ്രഭിത രത്‌ന, നിതാന്‍ഷി ഗോയല്‍ എന്നിവരാണ്.

അതേസമയം 2021 ജൂലൈ 3 നാണ് ആമീറും കിരണും വേര്‍പിരിഞ്ഞത്. വിവാഹമോചനം തങ്ങളുടെ സൗഹൃദത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് ആമീര്‍ വ്യക്തമാക്കിയിരുന്നു.

മാത്രമല്ല ആമീറിന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിംഗ് ഛദ്ദയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് കിരണ്‍ റാവു. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Related Articles

Latest Articles