Friday, May 17, 2024
spot_img

ശിക്ഷ കുറഞ്ഞുപോയി! ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്,മേല്‍ക്കോടതിയെ സമീപിക്കുമെന്ന് വിസ്മയയുടെ അമ്മ

കൊല്ലം; വിസ്മയകേസിൽ പ്രതിയായ കിരണ്‍ കുമാറിന് ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ സജിത. ശിക്ഷ കുറഞ്ഞുപോയെന്നും പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

”കോടതിവിധിയില്‍ ഞാന്‍ തൃപ്തയല്ല. നീതി ലഭിച്ചുവെന്ന് പറയാന്‍ കഴിയില്ല. ജീവപര്യന്തമാണ് പ്രതീക്ഷിച്ചത്” എന്നായിരുന്നു കോടതി വിധി കേട്ട സജിതയുടെ പ്രതികരണം.

കിരൺ കുമാറിന് 10 വർഷം തടവും 12.5 ലക്ഷം രൂപയുമാണ് കോടതി ശിക്ഷയായി വിധിച്ചത്. ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വര്‍ഷം തടവ്, 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3, 6 വര്‍ഷം വീതം തടവും 50,000 രൂപ പിഴയുമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍ സുജിത്താണ് വിധി പറഞ്ഞത്.

Related Articles

Latest Articles