Thursday, January 8, 2026

മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച ത്രില്ലർ സിനിമ ‘കിഷ്കിന്ധ കാണ്ഡം’; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാള സിനിമാ ചരിത്രത്തിലെ മികച്ച ത്രില്ലർ ചിത്രമെന്നാൽ ആദ്യം പലരും പറയുന്ന പേര് ‘ദൃശ്യം’ ആയിരുന്നു. എന്നാൽ, ആസിഫ് അലിയുടെ “കിഷ്കിന്ധ കാണ്ഡം” ഈ കാഴ്ചപ്പാട് മാറ്റി. ഇപ്പോൾ, മലയാളത്തിൽ ഏറ്റവും മികച്ച ത്രില്ലർ ചിത്രം എന്നുപറയുമ്പോൾ ആസിഫിന്റെ ഈ സിനിമയാണ് മലയാളികൾ സമ്മതിക്കുന്നതും പ്രശംസിക്കുന്നതും.

സെപ്റ്റംബർ 12-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്, 75 കോടിക്കു മുകളിൽ കളക്ഷൻ നേടി. ഇതോടെ, “ദൃശ്യം” നേടിയ ആഗോള കളക്ഷനുമായി തുല്യമായ നേട്ടം “കിഷ്കിന്ധ കാണ്ഡം” സ്വന്തമാക്കി. ഇപ്പോൾ, ഹോട്ട്സ്റ്റാർ വഴി കേരളപ്പിറവി ദിനത്തിൽ ഓൺലൈൻ റിലീസിനായി ചിത്രം പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നതായാണ് വിവരം.

അതേസമയം ദുരന്തം സിനിമകൾ മാത്രം തിരഞ്ഞുപിടിച്ചു ചെയ്യുന്നുവെന്ന് ആസിഫ് അലിയെ പലരും വിമർശിച്ചിരുന്നു. എന്നാൽ, “കിഷ്കിന്ധ കാണ്ഡം” എന്ന സിനിമയിലൂടെ ആസിഫ് ഈ വിമർശനങ്ങൾക്ക് തക്കതായ മറുപടി നൽകി. ദീൻജീത് അയ്യത്താനാണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. മലയാള സിനിമയുടെ അഭിമാനമായി മാറിയ ഈ ചിത്രം, ഇനി കേരളത്തിന്റെ പുറത്തു, ദേശീയ-അന്താരാഷ്ട്ര തലങ്ങളിൽ വളരാൻ പോവുകയാണ് എന്ന് ആരാധകരും പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.

എന്നാൽ ചിത്രത്തിന്റെ വിജയത്തിൽ രമേശ് നാരായന്റെ ഒരു സംഭാവന ഉണ്ട് എന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നു. രമേശിന്റെ ചില പരാമർശങ്ങൾ ആസിഫ് അലിക്കെതിരെ സിംപതി ഉളവാക്കി, ഇതിന് പിന്നാലെ പുറത്തിറങ്ങിയ എല്ലാ സിനിമകൾക്കും മികച്ച പ്രതികരണം ലഭിച്ചുവെന്നാണവരുടെ വാദം. അതിനാൽ, ചിത്രത്തിന്റെ വിജയത്തിൽ രമേശ് നാരായൺ എന്ന് ചിലർ പറയുന്നു.

Related Articles

Latest Articles