Tuesday, May 21, 2024
spot_img

”കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിലെ തവളയാണ്”; സര്‍ക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് കിറ്റെക്‌സ് എംഡി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും തുറന്നടിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹസിച്ച സാബു എം ജേക്കബ് തെലങ്കാനയില്‍ കിറ്റെക്‌സിന് രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി. 53 വര്‍ഷമായി കേരളത്തില്‍ വ്യവസായം നടത്താനെടുത്ത പ്രയത്‌നം മറ്റ് സംസ്ഥാനങ്ങളില്‍ ആയിരുന്നെങ്കില്‍ ഇതിലും ലാഭം ഉണ്ടാകുമായിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

“;കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയാണ്. മറ്റ് സംസ്ഥാനങ്ങളും രാജ്യങ്ങളുമൊക്കെ ഒരു വ്യവസായം തുടങ്ങാന്‍ എന്തെല്ലാം സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്ന് ഇവിടുത്തെ സര്‍ക്കാരിന് ഒരു ധാരണയുമില്ല. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് നടപ്പിലാക്കിയെന്ന് കേരളം കൊട്ടിഘോഷിക്കുകയാണ്. പക്ഷേ, പല സംസ്ഥാനങ്ങളും 20-25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ പദ്ധതികളൊക്കെ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നേ ഉള്ളൂ. വ്യവസായം നടത്താന്‍ ആവശ്യമായ സ്ഥലം, വെളളം, വൈദ്യുതി അടക്കം സംവിധാനങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്” എന്നും കിറ്റെക്‌സ് എം.ഡി. പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles