Sunday, May 19, 2024
spot_img

എന്താണ് മാനദണ്ഡമെന്ന് എനിക്കറിയില്ല;ആര് തെരഞ്ഞെടുക്കപ്പെട്ടാലും സ്വയം പുറത്തുതട്ടി അഭിനന്ദിക്കുക ,പന്തിന് പകരം പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയതിൽ കെഎൽ രാഹുൽ

ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ ചേതേശ്വർ പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയ നടപടിയിൽ പ്രതികരണവുമായി കെഎൽ രാഹുൽ. രോഹിത് ശർമക്ക് പരുക്കേറ്റതിനാൽ കെഎൽ രാഹുലാണ് ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി ചേതേശ്വർ പൂജാരയെയാണ് സെലക്ഷൻ കമ്മിറ്റി നിയമിച്ചത്. റിഷഭ് പന്തിന് പകരം പൂജാരയെ വൈസ് ക്യാപ്റ്റനാക്കിയ നടപടി ഏറെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു

എന്താണ് മാനദണ്ഡമെന്ന് എനിക്കറിയില്ല. ആര് തെരഞ്ഞെടുക്കപ്പെട്ടാലും സ്വയം പുറത്തുതട്ടി അഭിനന്ദിച്ച ശേഷം മുന്നോട്ടുപോകുക. ടീമിലെ എല്ലാവർക്കും അവരുടെ റോളുകലും ഉത്തരവാദിത്വങ്ങളും അറിയാം. അവരുടെ സംഭാവനയെ ടീം വിലമതിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രതികരണം

പൂജാരയും പന്തും ടീമിന് ഇതുവരെ നൽകിയ സംഭാവനകളെ കെഎൽ രാഹുൽ പ്രശംസിച്ചു. ആരെ നിയമിച്ചാലും അവർ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രമിക്കുന്നു. ഞങ്ങളൊരു ടീമായി തുടരും. 11 കളിക്കാരായി ടീം വിജയിക്കുന്നു. ഞങ്ങൾ ഇറങ്ങുമ്പോൾ ഒരു ടീമായി ഇറങ്ങുമെന്നും രാഹുൽ പറഞ്ഞു

Related Articles

Latest Articles