Sunday, June 2, 2024
spot_img

പുതിയ സർവീസുകൾക്ക് തുടക്കമിട്ട് വിസ്താര ;മുംബൈയിൽ നിന്ന് മസ്‌കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു,ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ

മുംബൈ: പുതിയ സർവീസുകൾക്ക് തുടക്കമിട്ട് വിസ്താര എയർലൈൻസ്.മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കും തിരികെയുമുള്ള സർവ്വീസുകൾ ആണ് വിസ്താര ആരംഭിച്ചത്.ടിക്കറ്റുകൾ https://book.airvistara.com എന്ന വിലാസത്തിൽ ലഭ്യമാണ്.ഉദ്ഘാടന സർവീസിന്റെ ഭാഗമായി മുംബൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള വിമാനം ഡിസംബർ 12 ന് രാത്രി 8:28-ന് യാത്ര പുറപ്പെടുകയും, ഒമാൻ സമയം രാത്രി 9:46-ന് മസ്‌കറ്റിൽ എത്തിച്ചേരുകയും ചെയ്തു. മസ്‌കറ്റിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനം രാത്രി 10:56-ന് പുറപ്പെടുകയും ഡിസംബർ 13-ന് പുലർച്ചെ 2:55-ന് മുംബൈയിൽ എത്തിച്ചേരുകയും ചെയ്തു.

നിലവിൽ ഈ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണെന്ന് നേരത്തെ വിസ്താര അറിയിച്ചിരുന്നു. ദിനംതോറും സർവ്വീസ് നടത്തുന്ന രീതിയിലാണ് ഈ റൂട്ടിൽ വിസ്താര സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. A320neo വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നതെന്നും വിസ്താര അറിയിച്ചു

Related Articles

Latest Articles