Friday, September 18, 2026

കെ എം മാണി വിട വാങ്ങി


കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുൻ മന്ത്രിയുമായ കെ.എം.മാണി അന്തരിച്ചു. 86 വയസ്സായിരുന്നു .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.എം.മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഇന്ന് രാവിലെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍, ഉച്ച കഴിഞ്ഞതോടെ ആരോഗ്യനില വീണ്ടും മോശമാകുകയായിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞതോടെയാണ് ആരോഗ്യനില വീണ്ടും വഷളാകാന്‍ തുടങ്ങിയത്.

Related Articles

Latest Articles