Thursday, May 23, 2024
spot_img

കടലു കാണാം കടലുകാണിപ്പാറയിൽ നിന്ന്

ഒരു ഭാഗത്ത് അറബിക്കടലും മറുഭാഗത്ത് പശ്ചിമഘട്ടവും ഒരേ സമയം കാണാന്‍ കഴിയുന്ന ഭൂമി ശാസ്ത്രസവിശേഷതയും അറിവിന്റെയും അദ്ഭുതത്തിന്റെയും ലോകം തുറന്നു നല്‍കുന്നതാണ്‌ കടലുകാണിപ്പാറ . നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും സന്യാസി വര്യന്‍മാര്‍ തപസനുഷ്ഠിച്ചിരുന്ന ഗുഹാക്ഷേത്രവും കടലുകാണിപ്പാറയും സന്ദർശകരുടെ മനം നിറയ്ക്കും .

ജില്ലയിലെ പുളിമാത്ത് പഞ്ചായത്തിലെ കമുകിന്‍കുഴി വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രം, ആനയുടെ ആകൃതിയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന പരസ്പരം തൊടാത്ത ആറു കൂറ്റന്‍ പാറകളാണു കടലുകാണിപ്പാറ. പാറയില്‍ നിന്ന് 50 അടി താഴ്ചയിലാണു ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുഹയില്‍ സന്യാസിവര്യന്മാര്‍ തപസനുഷ്ഠിച്ചിട്ടുണ്ടെന്നും 75 വര്‍ഷങ്ങള്‍ക്കപ്പുറംവരെ ചില യോഗിവര്യന്‍മാര്‍ ഇവിടെ വന്നു പോകാറുണ്ടായിരുന്നതായും പറയപ്പെടുന്നു. ഗുഹയേയും പാറയെയും ബന്ധിപ്പിച്ചു നിര്‍മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠയാണുള്ളത്.

ഗണപതി, മലയ അപ്പൂപ്പന്‍, യോഗീശ്വരന്‍ തുടങ്ങിയ വിഗ്രഹങ്ങളും ഇവിടെ പൂജിക്കുന്നു. ക്ഷേത്രം ഇപ്പോള്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ്. ഇവിടെ എല്ലാവര്‍ഷവും ഉത്സവങ്ങളും നടത്തുന്നുണ്ട്.

Related Articles

Latest Articles