Saturday, September 26, 2026

കനത്ത മഴ: നെടുമ്പാശേരി വിമാനത്താവളം അടച്ചിടും

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെടുമ്പാശേരി വിമാനത്താവളം അടച്ചിടാൻ തീരുമാനം. രാത്രി 12 മണി വരെ വിമാനത്താവളം അടച്ചിടാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതേതുടർന്ന് ഇപ്പോൾ നെടുമ്പാശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടുകയാണ്.

പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ വിമാനത്താവളത്തിന് സമീപത്തുകൂടി ഒഴുകുന്ന ചെങ്കൽ തോടിലും ജലനിരപ്പുയർന്നു. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ലെങ്കിലും മഴയുടെ വ്യാപ്തി വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് വിമാനത്താവളം അടച്ചിടുന്നത്. കഴിഞ്ഞ പ്രളയ സമയത്ത് ഈ തോട്ടിൽ നിന്നുള്ള വെള്ളം വിമാനത്താവളത്തിന്റെ മതിൽ തകർത്ത് റൺവേയിലേക്ക് ഒഴുകിയിരുന്നു.

Related Articles

Latest Articles