Thursday, September 24, 2026

കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട; പിടികൂടിയത് അഞ്ചു കിലോ സ്വര്‍ണം; സ്ത്രീ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ

കൊച്ചി: കൊച്ചിയില്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ച് കിലോ സ്വർണ്ണമാണ് കസ്റ്റംസ് പ്രവിന്റീവ് വിഭാഗം പിടിച്ചെടുത്തത്. രണ്ടര കോടി വില വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ കസ്റ്റഡിയിലെടുത്തു. ഭട്കല്‍, വടകര, പത്തനംതിട്ട സ്വദേശികളാണ് പിടിയിലായത്.

കസ്റ്റംസ് പ്രവിന്റീവ് വിഭാഗം വിമാനത്താവളത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം. ഇവരെ ചോദ്യം ചെയ്ത് വരികയാണ്

Related Articles

Latest Articles