Monday, May 6, 2024
spot_img

പോക്കറ്റില് കൊണ്ടുനടക്കാം; സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെമുതൽ

തിരുവനന്തപുരം: എടിഎം കാര്‍ഡ് വലുപ്പത്തിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. സ്‌മാർട്ട്‌ റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡിന്‌ പകരം പോക്കറ്റിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്‌ നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച്‌ ഏർപ്പെടുത്തുന്ന മറ്റ്‌ സേവനങ്ങൾക്കും സ്‌മാർട്ട്‌ റേഷൻ കാർഡുകൾ ഉപയോഗിക്കാം.

ക്യൂആര്‍ കോഡും ബാര്‍ കോഡും അടങ്ങിയ കാര്‍ഡിന്റെ ഒരു വശത്ത് ഉടമയുടെ പേര്, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളും മറുവശത്ത് പ്രതിമാസ വരുമാനം, റേഷന്‍കട നമ്ബര്‍, വീട് വൈദ്യുതീകരിച്ചതാണോ, ഗ്യാസ് കണക്ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും ഉണ്ടാകും. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് (Smart Ration Card) വരുന്നതോടെ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രങ്ങളില്‍ ഇനി ക്യൂആര്‍ കോഡ് സ്കാനറും ഉണ്ടാകും.

Related Articles

Latest Articles