Monday, May 6, 2024
spot_img

കൊച്ചി സിറ്റി പോലീസിന്റെ ഓപ്പറേഷൻ ഓയോ റൂംസ്;റെയ്ഡിൽ 9 പേർ അറസ്റ്റിൽ

കൊച്ചി:ലഹരി നിർമ്മാർജ്ജനത്തിനായുള്ള കൊച്ചി സിറ്റി പോലീസിന്റെ ഓപ്പറേഷൻ ഓയോ റൂംസ് പരിശോധനയിൽ 9 പേർ അറസ്റ്റിൽ.വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ് നടന്നത്.കഴിഞ്ഞ ദിവസം മാത്രം
9 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

സിറ്റിയിലെ ലോഡ്ജുകളും ഓയോ റൂമുകളുമായി 310 ഇടങ്ങളിലാണ് പോലീസ് റെയ്‌ഡ്‌ നടത്തിയത്. വരും ദിവസങ്ങളിലും സിറ്റിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ സേതുരാമൻ അറിയിച്ചു.

Related Articles

Latest Articles