CRIME

കൊച്ചി ലഹരിമരുന്ന് വേട്ട: പിടിയിലായത് ഏഴംഗ സംഘം, കോടതിയില്‍ ഹാജരാക്കിയത് അഞ്ചുപേരെ

കൊച്ചി: കൊച്ചിയില്‍ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാനുള്ള ശ്രമമെന്ന ആരോപണം ബലപ്പെടുന്നു. 11 കോടിയുടെ ലഹരിമരുന്നാണ് പിടികൂടിയത്. റെയ്ഡില്‍ ഏഴ് പേരെ പിടികൂടിയെങ്കിലും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇത് അഞ്ചായി ചുരുങ്ങി.

റെയ്ഡില്‍ പിടൂകൂടിയ 7 പേരിൽ യുവതിയേയും മറ്റൊരാളേയും എക്സൈസ് ഒഴിവാക്കിയാണ് കോടതിയില്‍ ഹാജരാക്കിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ സ്പെഷ്യല്‍ സ്‌ക്വാഡാണ് കാക്കാനാട്ടെ ഫ്ളാറ്റുകളില്‍ നിന്ന് എംഡിഎംഎ പിടികൂടുന്നത്. ഇതിനോടൊപ്പം പിടികൂടിയ രണ്ടുപേരെ എറണാകുളം റേഞ്ച് എക്സൈസ് ഓഫീസില്‍ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് എക്സൈസും കസ്റ്റംസും ചേര്‍ന്ന് മറ്റു രണ്ട് ഫ്ളാറ്റുകള്‍ റെയ്ഡ് ചെയ്ത് ഏഴു പേരെ പിടികൂടുന്നത്.

ഏഴുപേരുടേയും ചിത്രങ്ങളും വിവരങ്ങളുമടക്കം കസ്റ്റംസ് പുറത്തുവിട്ടിരുന്നു. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയെന്ന് ആദ്യ വിവരമുണ്ടായിരുന്നെങ്കിലും കോടതിയിലെത്തിയപ്പോള്‍ 84 ഗ്രാമായി. ഒപ്പം ഏഴ് പ്രതികള്‍ അഞ്ചായി ചുരുങ്ങുകയും ചെയ്തു.

റെയ്ഡ് സമയത്ത് വന്നതിനാലാണ് രണ്ടുപേരെ ഒഴിവാക്കിയത് എന്നാണ് മഹസറില്‍ എക്സൈസ് ഇതിന് നല്‍കുന്ന വിശദീകരണം. അതേ സമയം റെയ്ഡ് സമയത്ത് വന്നവരെ എന്തിന് പിടികൂടിയെന്നും പ്രതികള്‍ക്കൊപ്പം അവരുടെ ചിത്രങ്ങള്‍ എന്തിന് പുറത്തുവിട്ടുവെന്നും എക്സൈസിന് ഉത്തരമില്ല.

എന്നാല്‍ കേസില്‍ കൃത്യമായി അട്ടിമറി നടന്നുവെന്നതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നാണ് ആരോപണം. ഒരു കിലോ എംഡിഎംഎ ആരില്‍ നിന്ന് പിടികൂടി എന്നൊന്നും എഫ്ഐആറില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Meera Hari

Recent Posts

ചരിത്രത്തിലാദ്യം !! സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം മാത്രം ധരിക്കണമെന്ന് നിയമമുണ്ടായിരുന്ന സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

ചരിത്രത്തിലാദ്യമായി സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് വരെ സ്ത്രീകൾ ശരീരം മുഴുവൻ…

56 mins ago

പ്രധാനമന്ത്രിയെയും കുമാരസ്വാമിയേയും അപകീർത്തിപ്പെടുത്താൻ ഡികെ ശിവകുമാർ 100 കോടി വാഗ്ദാനം ചെയ്തു!അഡ്വാൻസായി 5 കോടി ;വെളിപ്പെടുത്തലുമായി ബിജെപി നേതാവ് ദേവരാജ ഗൗഡ

കോൺ​ഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനെതിരെ ​ഗുരുതര ആരോപണവുമായി അറസ്റ്റിലായ ബിജെപി നേതാവ് ജി ദേവരാജ ഗൗഡ.പ്രധാനമന്ത്രി നരേന്ദ്രമോദിയെയും…

1 hour ago

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ചുട്ട മറുപടിയുമായി നരേന്ദ്രമോദി | narendra modi

1 hour ago

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

2 hours ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

2 hours ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

2 hours ago