Saturday, January 10, 2026

ആവേശക്കടലായി കൊച്ചി; കാൽനടയായി ജനങ്ങളെ അഭിവാദ്യംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൊച്ചി : രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മധ്യപ്രദേശിൽനിന്ന് കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി തേവര ജംഗ്ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തി. ജനങ്ങളെ ആവേശത്തിലാക്കിക്കൊണ്ട് റോഡിലൂടെ നടന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, പിന്നീട് വാഹനത്തിലിരുന്നാണ് റോഡ് ഷോ പൂർത്തികരിച്ചത്.

നിലവിൽ പ്രധാമന്ത്രി ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കുകയാണ്. ഈ പരിപാടിക്ക് ശേഷം രാത്രി 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും. ബിജെപിയിൽ ചേർന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, നടി അപർണ ബാലമുരളി തുടങ്ങിയവർ യുവം വേദിയിലെത്തി. നടി നവ്യ നായർ വേദിയിൽ നൃത്തം അവതരിപ്പിച്ചു.

Related Articles

Latest Articles