Sunday, October 25, 2026

കൊച്ചി കപ്പലപകടം ! തീരത്ത് കൂടുതൽ കണ്ടെയ്‌നറുകൾ അടിയുന്നു; . വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിലും ആശങ്ക

തിരുവനന്തപുരം:കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തീര പ്രദേശങ്ങളിൽ അടിയുന്നു. ഇന്ന് രാവിലെയാണ് അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ പ്രദേശങ്ങളിൽ കണ്ടെയിനറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകളും ഒഴുകി നടക്കുന്നതായാണ് വിവരം. വെള്ളക്കല്ലുകൾ പോലെയുള്ള പദാർത്ഥം തീരത്തുടനീളം അടിഞ്ഞിട്ടുണ്ട് . വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിലും ആശങ്ക ഉടലെടുത്തിട്ടുണ്ട്. ബലിതർപ്പണത്തിനായി കടലിലേക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്.

വർക്കല മാന്തറ ബീച്ചിൽ പാറയിടുക്കിൽ അടിഞ്ഞത് കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലായിരുന്നു. അതേസമയം, കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. തീരത്തടിഞ്ഞ ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു.

കൊച്ചി തീരത്ത് ലൈബീരിയൻ കപ്പല്‍ മുങ്ങി തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ പിടിച്ചെടുക്കാൻ കസ്റ്റംസ് തീരുമാനം. കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തതായി കണക്കാക്കും. ചുടര്‍ന്ന് ഇറക്കുമതി ചുങ്കം ചുമത്തും.കപ്പലിന്റെ ഉടമസ്ഥതയുളള കമ്പനി ചുങ്കം അടച്ച് ചരക്ക് ഏറ്റെടുക്കണം. അല്ലെങ്കില്‍ കണ്ടുകെട്ടും.1962 ലെ കസ്റ്റംസ് ആക്ട് സെക്ഷന്‍ 21 പ്രകാരമാണ് നടപടി.

Related Articles

Latest Articles