Monday, May 6, 2024
spot_img

ദില്ലിയെ തളച്ച് കൊല്‍ക്കത്തയുടെ തിരിച്ചുവരവ്; പ്ലേഓഫ് പ്രതീക്ഷയിൽ കെകെആർ

ഷാർജ: ഐപിഎല്ലില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മൂന്ന് വിക്കറ്റിനാണ് മോര്‍ഗനും സംഘവും ഡല്‍ഹി ക്യാപിറ്റല്‍സിനെ തറപറ്റിച്ചത്. ദുഷ്‌കരമായ പിച്ചില്‍ ബൗളിങ് മികവിലാണ് കെകെആര്‍ വിജയം പിടിച്ചെടുത്തത്. 27 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 36 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്.

ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഡിസിയെ ഒമ്പതു വിക്കറ്റിനു 127 റണ്‍സിലൊതുക്കാന്‍ കെകെആറിനു കഴിഞ്ഞു. ഡല്‍ഹി ബാറ്റിംഗ് നിരയില്‍ സ്റ്റീവന്‍ സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും 39 വീതം റണ്‍സെടുത്തു. ഇവരെ കൂടാതെ ശിഖര്‍ ധവാന്‍ (24) മാത്രമാണ് രണ്ടക്കം കടന്നത്. കൊല്‍ക്കത്തന്‍ ബോളിംഗ് നിരയില്‍ ലോക്കീ ഫെര്‍ഗൂസന്‍, സുനില്‍ നരെയ്ന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

ജയത്തോടെ 10 പോയിന്റുമായി കൊല്‍ക്കത്ത നാലാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 16 പോയിന്റുള്ള ഡിസി രണ്ടാംസ്ഥാനത്തു തുടരുകയാണ്. ടോസിനു ശേഷം കൊല്‍ക്കത്ത നായകന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളുമായാണ് ഇരുടീമുകളും ഈ മല്‍സരത്തില്‍ ഇറങ്ങിയത്.

Related Articles

Latest Articles