Friday, December 26, 2025

ഐപിഎല്‍: പ്ലേഓഫ് പ്രതീക്ഷ കാത്ത് പഞ്ചാബ്; നിർണായക മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം

ദുബായ്: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിങ്സിന് ത്രസിപ്പിക്കുന്ന വിജയം. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയോടെ ഇറങ്ങിയ പഞ്ചാബ് മുന്‍ ചാപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ അഞ്ചു വിക്കറ്റിനു മറികടക്കുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്‍റേയും 40 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്‍റേയും മികവിലാണ് പഞ്ചാബ്, കൊല്‍ക്കത്ത ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം മറികടന്നത്.

വിജയത്തോടെ 12 മത്സരങ്ങളില്‍ നിന്ന് 10 പോയന്റുമായി പഞ്ചാബ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. അത്രയും പോയന്റുളള കൊല്‍ക്കത്ത നാലാം സ്ഥാനത്ത് തുടരുകയാണ്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുത്തു. 67 റണ്‍സെടുത്ത ഓപ്പണര്‍ വെങ്കിടേഷ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

പഞ്ചാബിനുവേണ്ടി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ രവി ബിഷ്‌നോയ് രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിക്കു ഒരു വിക്കറ്റ് ലഭിച്ചു. ടോസിനു ശേഷം പഞ്ചാബ് നായകന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Latest Articles