Saturday, May 4, 2024
spot_img

കരിയോയില്‍ ഒഴിച്ച് പ്രതിഷേധം ; കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്‌ മെമ്പർ മാമ്പഴത്തറ സലീമിന് നേരെയാണ് എല്‍ഡിഎഫ് കരിയോയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്

കൊല്ലം :കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്‌ കഴുതുരുട്ടി 9-ാം വാർഡ് മെമ്പർ മാമ്പഴത്തറ സലീമിന് നേരെയാണ് എല്‍ഡിഎഫ് കരിയോയില്‍ ഒഴിച്ച് പ്രതിഷേധിച്ചത്.സലീമിന്റെ നിരന്തരമുള്ള പാര്‍ട്ടി മാറ്റമാണ് പ്രതിഷേധത്തിന് കാരണം.20വർഷത്തിന് മുകളിൽ ജനപ്രതിനിധിയായിട്ടുള്ള സലിം 30വർഷത്തിന് മുകളിൽ സിപിഎമ്മിന്റെ പ്രവർത്തകനായിരുന്നു. 2009ൽ കോൺഗ്രസിൽ ചേർന്നു തുടർന്ന് 2010 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ആര്യങ്കാവ് പഞ്ചായത്തിലെ 13ൽ 12വാർഡും ജയിച്ചു ആദ്യമായി അധികാരത്തിലെത്താൻ കാരണം സലിം ആയിരുന്നു.

2015ലും കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച സലിം 2017ൽ പാർട്ടി വിടുകയും ബിജെപിയിൽ ചേരുകയും ചെയ്തു. തുടർന്ന് ബിജെപി സംസ്ഥാന സമിതി അംഗമെന്ന നിലയിലും പ്രവർത്തിച്ചു. പിന്നീട് ബിജെപിയിൽ നിന്നും രാജി വെച്ച ശേഷം എൽഡിഎഫിൽ തിരികെ വരികയും ഉപതെരഞ്ഞെടുപ്പിൽ
ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച സലിം കഴിഞ്ഞ മാസമാണ് ബിജെപിയിലേക്ക് തിരികെ വന്നത്. ഇതിനെതിരെ പലഭാഗത്തു നിന്നും ശക്തമായ രീതിയിൽ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് എൽ ഡി എഫ് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചത്

Related Articles

Latest Articles