Sunday, October 4, 2026

കോടതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിചാരണയ്ക്കെത്തിച്ച കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ ;വിലങ്ങുകൊണ്ട് കോടതിയിലെ ജനൽചില്ല അടിച്ചുതകർത്തു

കൊല്ലം : വിചാരണയ്ക്കായി കോടതിയിലെത്തിച്ച കൊല്ലം കലക്ടറേറ്റ് സ്ഫോടനക്കേസ് പ്രതികൾ കോടതിയിലെ ജനൽചില്ല അടിച്ചുതകർത്തു. വിചാരണയ്ക്കായി ഉച്ചയ്ക്ക് ശേഷം 2. 45 ഓടെ കോടതിയിൽ എത്തിച്ചപ്പോഴാണു കൈവിലങ്ങുകൊണ്ട് ജനൽചില്ല അടിച്ചുതകർത്തത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം മുദ്രാവാക്യങ്ങളും ഇവർ മുഴക്കി.

ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിൽനിന്നാണു അബ്ബാസ് അലി, ഷംസൂൻ കരീം രാജ, ദാവൂദ് സുലൈമാൻ, ഷംസുദ്ദീൻ എന്നീ പ്രതികളെ കൊല്ലത്തേക്കു കൊണ്ടുവന്നത്. ഇവരെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിട്ടുണ്ട്. 2016 ജൂൺ 15നായിരുന്നു കൊല്ലം കലക്ടറേറ്റിൽ സ്ഫോടനം നടന്നത്.

Related Articles

Latest Articles