Sunday, May 19, 2024
spot_img

ജോളിയുമായി പണമിടപാട് നടത്തിയിരുന്നയാളുടെ മരണത്തിലും ദുരൂഹത; അന്വേഷണം കൂടത്തായി ഗ്രാമത്തിന് പുറത്തേക്കും

കോഴിക്കോട്: ഒരു കുടുംബത്തിലെ ആറുപേരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം കൂടത്തായി ഗ്രാമത്തിന് പുറത്തേക്കും നീളുന്നു. കോഴിക്കോട് എന്‍ഐടിക്ക് അടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണം സംബന്ധിച്ച വിവരങ്ങളാണ് പോലീസ് തേടുന്നത്.

പണമിടപാട് സംബന്ധിച്ച് ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് രാമകൃഷ്ണന്‍. അതേസമയം, രാമകൃഷ്ണന്റെ മരണത്തില്‍ സംശയമൊന്നുമില്ലെന്ന് മകന്‍ രോഹിത് പറഞ്ഞു. എന്നാല്‍ ഭൂമി വിറ്റ വകയില്‍ അച്ഛന്റെ കൈവശമുണ്ടായിരുന്ന 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തുവെന്നും രോഹിത് വ്യക്തമാക്കി.

2016 മേയ് 17-നാണ് രാമകൃഷ്ണന്‍ മരിക്കുന്നത്. അന്നേ ദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണന്‍ രാത്രി വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നതിന് പിന്നാലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെടുകയും മരണപ്പെടുകയുമായിരുന്നു

Related Articles

Latest Articles