Sunday, May 5, 2024
spot_img

മൂന്ന് ഇന്ത്യൻ എൻജിനിയർമാരെ മോചിപ്പിച്ച് താലിബാന്‍. വിജയം കണ്ടത് ഡോവലിന്‍റെ ട്രാക്ക്-2 നയതന്ത്രം.

കാബൂള്‍: കഴിഞ്ഞവര്‍ഷം അഫ്ഗാനിസ്താനില്‍ നിന്ന് താലിബാന്‍ പിടികൂടിയ ഇന്ത്യക്കാരില്‍ മൂന്നുപേരെ കൂടി മോചിപ്പിച്ചു. പാകിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ വച്ച് അമേരിക്കന്‍ പ്രതിനിധി സല്‍മായ് ഖലിസാദും താലിബാനും തമ്മില്‍ നടത്തിയ സമാധാന ചര്‍ച്ചയെ തുടര്‍ന്നാണിത്.അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബഘ്ലാന്‍ പ്രവിശ്യയില്‍ നിന്നാണ് 7 ഇന്ത്യക്കാരെയാണ്‌ താലിബാന്‍ കഴിഞ്ഞ വർഷം മേയിൽ തട്ടിക്കൊണ്ടുപോയത്. വൈദ്യുത പവര്‍സ്റ്റേഷന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നു ഇവർ. ഇതില്‍ ഒരാളെ ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ മോചിപ്പിച്ചിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ ഇ സി എന്ന കന്പനിയുടെ ജീവനക്കാരാണ് ഇവര്‍.

ദേശീയസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ അമേരിക്കയുമായും അഫ്‌ഗാൻ താലിബാൻ പ്രതിനിധികളുമായും കഴിഞ്ഞ മാസം രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പാക്കിസ്ഥാനുമായി സംഘർഷം നിലനിൽക്കുന്ന അവസരത്തിൽ ഇന്ത്യൻ തടവുകാരുടെ മോചനം ഇൻഡ്യയുടെ വിജയം ആയി വിലയിരുത്തപ്പെടുന്നു. അതേസമയം താലിബാന്‍ കസ്റ്റഡിയിലുള്ള മറ്റ് ബന്ദികളെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles