Friday, December 26, 2025

കൂടത്തായി കൊലപാതകം; പ്രതി ചേർത്തത് റദ്ദാക്കണം; നോട്ടറി വിജയകുമാർ ഹൈക്കോടതിയില്‍

കൂടത്തായി കൊലപാതക കേസിൽ പ്രതി ചേർത്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടറി വിജയകുമാർ ഹൈക്കോടതിയെ സമീപിച്ചു. റോയ് തോമസ് വധക്കേസിൽ അഞ്ചാം പ്രതിയാണ് വിജയകുമാര്‍. കോഴിക്കോട് പ്രിൻസിപ്പൾസ് സെഷൻസ് കോടതിയിൽ വിജയകുമാറിന്‍റെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി ചമച്ച ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേ സമയം, സിലിക്കേസിൽ ജോളിയുടെ വിടുതൽ ഹർജിയെ പ്രൊസിക്യൂഷൻ പൂര്‍ണ്ണമായും എതിർത്തു. കേസിൽ ഈ മാസം 28ന് വാദം തുടരും.

Related Articles

Latest Articles