Sunday, June 9, 2024
spot_img

കോട്ടയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് മുൻപിൽ നഗ്നത പ്രദര്‍ശനം; യുവാവ് അറസ്റ്റിൽ

കോട്ടയം: മുണ്ടക്കയത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. കൊടുകുത്തി സ്വദേശിയായ സുനീഷ് സുരേന്ദ്രനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടെക്‌നീഷ്യനാണ് സുനീഷ്.

ചെവ്വാഴ്ച വേലനിലം ജംഗ്ഷനിലെ തൊമ്മന്‍ റോഡിൽ വച്ചായിരുന്നു സംഭവം. കടയില്‍ നിന്ന് മടങ്ങി വരുകയായിരുന്ന പെൺകുട്ടിയെ കണ്ടതോടെ പ്രതി ബൈക്കില്‍ നിന്ന് ഇറങ്ങി നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും സുനീഷ് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

ഇത്തരത്തില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നത് മാനസിക രോഗമായാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. പെഡോഫീലിയ എന്നാണ് ഈ മാനസിക വൈകൃതം അറിയപ്പെടുന്നത്. ഇത്തരം രോഗികള്‍ക്ക് സ്ഥലകാല ബോധം ഉണ്ടാകില്ല.

Related Articles

Latest Articles