Wednesday, May 29, 2024
spot_img

യുപിയിൽ ബിജെപിയിലേയ്ക്ക് പ്രമുഖരുടെ ഒഴുക്ക് തുടരുന്നു; മുൻ പോലീസ് മേധാവി ബി.ജെ.പിയിലേക്ക്; ചേരുന്നത് സേനയിലെ എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് രാജേശ്വർ സിംഗ്

ലക്‌നൗ: ഉത്തർപ്രദേശിൽ മുൻ പോലീസ് മേധാവി ബി.ജെ.പിയിലേക്ക്. യുപി എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് രാജേശ്വർ സിംഗാണ് (UP Police Officer Rajeshwar Singh) ബിജെപിയിൽ ചേർന്നത്. കേസന്വേഷണങ്ങളിൽ മികവു തെളിയിച്ച വ്യക്തിയും എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റുമായി പേരെടുത്ത മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ പോരാട്ടത്തിൽ ബി.ജെ.പിയുടെ ഭാഗമാകുന്ന പോലീസ് ഉദ്യോഗസ്ഥരിൽ പ്രധാനിയാണ് രാജേശ്വർ സിംഗ്. അതേസമയം ഉത്തർപ്രദേശിൽ ബി.ജെ.പി സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടവരേക്കാൾ പ്രമുഖരാണ് നിലവിൽ സംസ്ഥാനത്ത് പാർട്ടിയിലേക്ക് എത്തുന്നത്. മുൻ കാൻപൂർ പോലീസ് കമ്മീഷണറായിരുന്ന അസീം അരുണിന് ശേഷം പോലീസ് സേനയിൽ ഉന്നത സ്ഥാനം വഹിച്ചവരുടെ നീണ്ടനിരയാണ് ബി.ജെ.പിയിലേക്ക് എത്തുന്നത്.

Related Articles

Latest Articles