Tuesday, May 21, 2024
spot_img

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍; ഏഴു കോടി ഡോസുകള്‍ ലഭ്യമാക്കും; സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി : ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്. നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നതെന്നും, ഇതില്‍ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡയറക്ടര്‍ സുരേഷ് ജാദവ് പറഞ്ഞു. നിരവധി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലോകത്താകെ 40 കമ്പനികളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാര്‍ച്ചിനു മുമ്പ് ഏഴു കോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതിയെന്നും സുരേഷ് ജാദവ് വ്യക്തമാക്കി.

അതേസമയം ലോകത്ത് 2021 രണ്ടാം പാദത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്റെ അന്തിമ പരീക്ഷണ ഫലങ്ങള്‍ ലഭ്യമാകുമെന്നും, 2021 രണ്ടാംപാദത്തില്‍ കൊവിഡിനെതിരായ രണ്ടാം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. സൗമ്യ വ്യക്തമാക്കി.

Related Articles

Latest Articles