Monday, September 28, 2026

കോഴിക്കോട് ബൈപ്പാസില്‍ ബൈക്കില്‍ കാട്ടുപന്നി ഇടിച്ച്‌ ഒരാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ ബൈക്കില്‍ കാട്ടുപന്നി ഇടിച്ചതിനെ തുടര്‍ന്നുണ്ടായ
അപകടത്തില്‍ ഒരാള്‍ മരിച്ചു. ചേളന്നൂര്‍ സ്വദേശി സിദ്ദീഖാണ് (33) മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ
ആയിരുന്നു അപകടം.

സിദ്ദീഖ് ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ കാട്ടുപന്നി വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പന്നി ഇടിച്ചതിനെ തുടര്‍ന്ന് വാഹനം മറിയുകയും അദ്ദേഹത്തിന്റെ തലയ്ക്ക് ഗുരുതര
പരിക്കേല്‍ക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍
രക്ഷിക്കാനായില്ല.

Related Articles

Latest Articles