Thursday, September 24, 2026

ജഡ്ജിയുടെ വിവാദ പരാമർശം നിലവാരം കുറഞ്ഞത്! വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം, ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നു; സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച വിവാദ പരാമർശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

ദില്ലി: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ജഡ്ജിയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ജഡ്ജിയുടെ വിവാദ പരാമർശം നിലവാരം കുറഞ്ഞതാണ്.വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണ്, ന്യായാധിപന്റെ അടുത്ത് നിന്ന് ഇത്തരം പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിൽ ലൈംഗികചോദന ഉണർത്തുന്ന രീതിയിൽ പരാതിക്കാരി വസ്ത്രം ധരിച്ചതിനാൽ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.

കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണരാജാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങളെ അപലപിച്ച് ദേശീയ വനിതാ കമ്മീഷനടക്കം രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles