കോഴിക്കോട്: ക്രിസ്‌തുമസ്- ന്യൂഇയർ പാർട്ടികളിൽ വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിന് പദ്ധതിയിട്ടതായി വ്യക്തമാക്കി പോലീസ്.
ഒരു സംഘം വിദ്യാർത്ഥികളും യുവാക്കളും ചേർന്ന് ഡിജെ പാർട്ടി ഒരുക്കിയെന്ന രഹസ്യ വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.
എന്നാൽ ഇതേ തുടർന്ന് ക്രിസ്‌തുമസ്- ന്യൂഇയർ ആഘോഷങ്ങൾ പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ പരിശോധന വ്യാപകമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ഇടുക്കി കമ്പംമെട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിലായി. കലൂർ സ്വദേശി ജെറിൻ പീറ്ററാണ് പിടിയിലായത്.
മാത്രമല്ല ഇയാളുടെ പക്കൽ നിന്നും 385 മില്ലിഗ്രാം എംഡിഎംഎ, 25 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നും കാറിൽ ഒളിപ്പിച്ച് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിയ്ക്കുകയായിരുന്നു.
എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

