ബെംഗളൂരു: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ നിരവധി സിനിമാതാരങ്ങൾക്ക് എതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിൽ സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതിയും ഉൾപ്പെടുന്നു. രഞ്ജിത്തിനെതിരായ പീഡനപരാതിയിൽ ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോഴിക്കോട് കസബ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്തിരുന്ന ഈ കേസ്, പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റി. പരാതിക്കാരനായ യുവാവ് കോഴിക്കോട് സ്വദേശിയാണ്. 2012-ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തനിക്ക് പീഡനമേറ്റുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.
യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. “പാലേരി മാണിക്യം” എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നാണ് നടി വെളിപ്പെടുത്തി. രഞ്ജിത്ത് താനെ റൂമിലേക്ക് വിളിപ്പിച്ച് കൈയിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും സ്പർശിച്ചുവെന്ന് മിത്ര ആരോപിച്ചു.

