Monday, April 29, 2024
spot_img

“ടി.പി വധക്കേസിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം പൊളിഞ്ഞത് പോലെ കൊയിലാണ്ടിയിൽ നടന്ന കൊലപാതകത്തിന്റെ കാര്യത്തിലും നാളെ മാറ്റിപ്പറയേണ്ടിവരും ! രാഷ്ട്രീയ പ്രതിസന്ധി വരുമ്പോഴൊക്കെ കൊലപാതകം നടത്തുന്നതു സിപിഎം ശൈലി !” സിപിഎമ്മിനെ കടന്നാക്രമിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ

ടി.പി വധക്കേസിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദം അന്വേഷണത്തിലൂടെ പൊളിഞ്ഞതു പോലെ കൊയിലാണ്ടിയിൽ നടന്ന കൊലപാതകത്തിന്റെ കാര്യത്തിലും നാളെ മാറ്റിപ്പറയേണ്ടിവരുമെന്ന് അഭിപ്രായപ്പെട്ട് കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ. രാഷ്ട്രീയ പ്രതിസന്ധി വരുമ്പോഴൊക്കെ കൊലപാതകം നടത്തുന്നതു സിപിഎം ശൈലിയാണെന്ന് പറഞ്ഞ അദ്ദേഹം ടിപി കേസ് പ്രതിയായിരുന്ന കുഞ്ഞനന്തന്റെ മരണത്തെപ്പറ്റി സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ ടിപി കേസ് വീണ്ടും തുറന്നിരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം ഉന്നതർ പങ്കെടുത്ത, വ്യാപക ഗൂഢാലോചന ഈ കേസിലുണ്ടെന്നും കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചു.

“കുഞ്ഞനന്തനു വിഷം കൊടുത്തതാണെന്നാണു ജനസംസാരം. സിപിഎം നേതാക്കളുമായി തെറ്റുന്ന പ്രവർത്തകർ ‘ഞാൻ എല്ലാം തുറന്നു പറയണോ’ എന്നു ചോദിക്കുന്നു. കൊടി സുനി ഉദാഹരണം. ഇപ്പോൾ ഏതു ജയിലിൽ പോയാലും സുനിയാണു സൂപ്രണ്ട്. എല്ലാ സൗകര്യങ്ങളും നൽകുന്നു. ഇവരെയൊക്കെ നേതാക്കൾക്ക് അത്രയ്ക്കു ഭയമാണ്. ഈ ഭയത്തിൽനിന്നാണു കുഞ്ഞനന്തൻ മരിച്ചതെന്നു സിപിഎമ്മിൽ തന്നെ സംസാരമുണ്ടെന്നും സുധാകരൻ പറഞ്ഞു. കുഞ്ഞനന്തന്റെ മരണവുമായി ബന്ധപ്പെട്ടു നിയമപരമായ കാര്യങ്ങൾ ആലോചിക്കുന്നുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ ടിപി കേസ് വീണ്ടും തുറന്നിരിക്കുകയാണ്. ഉന്നതർ പങ്കെടുത്ത, വ്യാപക ഗൂഢാലോചന ഈ കേസിലുണ്ട്. കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയുണ്ട്.”- സതീശൻ പറഞ്ഞു.

Related Articles

Latest Articles