Saturday, October 24, 2026

പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോ ?സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍

സിപിഐയെ യുഡിഎഫ് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. പിണറായിയുടെ അടിമകളായി എല്‍ഡിഎഫില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണമെന്നും തെറ്റ് തിരുത്തി പുറത്ത് വന്നാല്‍ സിപിഐയെ സ്വീകരിക്കുന്നത് ആലോചിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

“മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്‍റെ മുഖവും. എല്ലാം ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അൻവറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാണ്. കോൺഗ്രസ് എംഎൽഎ ആയിരുന്നെങ്കിൽ താൻ പുറത്താക്കിയേനെ”- കെ സുധാകരൻ പറഞ്ഞു.

അതേസമയം എല്‍ഡിഎഫിൽ ഒറ്റപ്പെട്ട പി വി അൻവറിനെ ഏറ്റെടുക്കാനില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. രാഹുലിന്റെ ഡിഎന്‍എ പരിശോധിക്കണമെന്ന് പറഞ്ഞ നേതാവിനെ ഒരിക്കലും മുന്നണിക്ക് വേണ്ടെന്നാണ് ഹസൻ പ്രതികരിച്ചത്. അൻവറിനെ സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതിനിടെ പി വി അൻവറിനെ പിന്തുണച്ച് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചെങ്കിലും വിവാദമായതോടെ പിൻവലിച്ചു.

Related Articles

Latest Articles