Monday, May 20, 2024
spot_img

കെ.എസ്.ഇ.ബി ജീവനക്കാർ വൈദ്യുതി ഭവൻ മാർച്ച് നടത്തി, ജീവനക്കാരുടെ ശമ്പളവും ക്ഷാമബത്തയും കവർന്നെടുക്കാൻ സർക്കാരിനെ അനുവധിക്കില്ല, ബി.എം.എസ്

തിരുവനന്തപുരം- കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പളവും ക്ഷാമബദ്ധയും ഉൾപ്പെടെയുള്ള അവകാശങ്ങൾ കവർന്നെടുക്കുവാൻ അനുവധിക്കില്ലെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ പറഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരുടെ വൈദ്യുതി ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മൂന്ന് വർഷമായി ജീവനക്കാർക്ക് ലഭിക്കേണ്ട ക്ഷാമബത്ത നൽകേണ്ടതില്ലെന്നാണ് ബോർഡ് തീരുമാനം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നൽകുമെന്ന വാഗ്ദാനവും കടലാസിൽ ഒതുങ്ങി. ഇടതുപക്ഷ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമത്തിലാണ്. ജീവനക്കാരുടെ ശമ്പളവും ക്ഷാമബദ്ധയുൾപ്പെടെയുള്ള അവകാശങ്ങൾ സംരക്ഷിക്കുവാൻ ഏതറ്റവും വരെ പോകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.വി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കുളത്തൂർ, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്റ് അനിൽ ബി.ആർ, സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.പി. സജീവ് കുമാർ, ബി.എം.എസ് ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, കെ.വി.എം.എസ് സംസ്ഥാന ട്രഷറർ മനോജ് പി.എസ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

Related Articles

Latest Articles