Monday, December 29, 2025

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു! കെഎസ്‌ഇബി യൂണിയൻ നേതാവിന് 6.72 ലക്ഷം പിഴ

തിരുവനന്തപുരം: ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു. കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് 6,72,560 രൂപ പിഴയിട്ടു.

കെഎസ്‌ഇബിയുടെ വാഹനം ദുരുപയോഗം ചെയ്തതിനാണ് ഇദ്ദേഹത്തിനെതിരേ ഇത്രയും തുക പിഴയിട്ടത്. കെഎസ്‌ഇബി ചെയര്‍മാന്‍ ബി അശോകിന്റെയാണ് ഉത്തരവ്. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ പി എ ആയിരുന്ന സമയത്ത് കെഎസ്‌ഇബിയുടെ വാഹനം ഉപയോഗിച്ചുവെന്നാണ് നടപടിക്ക് കാരണമായി പറഞ്ഞിരിക്കുന്നത്.

ഇക്കാര്യത്തില്‍ തന്റെ ഭാഗം രേഖാമൂലം അറിയിക്കാന്‍ പത്ത് ദിവസത്തെ സമയം സുരേഷ് കുമാറിന് അനുവദിച്ചിട്ടുണ്ട്. 21 ദിവസത്തിനുള്ളിലാണ് പിഴയടക്കേണ്ടത്. അതേസമയം, നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ചെയര്‍മാന്റെ പ്രതികാര നടപടിയാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു.

Related Articles

Latest Articles