Monday, September 28, 2026

വർദ്ധിച്ച് വരുന്ന വൈദ്യുതിക്ക് പിന്നാലെ നിർദ്ദേശങ്ങളുമായി കെ എസ് ഇ ബി;ഇസ്തിരി, വാട്ടർ ഹീറ്റർ, പമ്പ് സെറ്റ്; വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഇവയുടെ ഉപയോ​ഗം കുറയ്ക്കണം

തിരുവനന്തപുരം: വർദ്ധിച്ച് വരുന്ന വൈദ്യുതിക്ക് പിന്നാലെ നിർദ്ദേശങ്ങളുമായി കെ എസ് ഇ ബി.ഉകരണങ്ങൾ വൈകുന്നേരം 6നും രാത്രി 11നും ഇടയിൽ ഉപയോ​ഗിക്കുന്നത് പരമാവധി കുറയ്ക്കണമെന്നാണ് കെഎസ്ഇബി നൽകിയ നിർദ്ദേശം.പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 102.95 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. കഴിഞ്ഞ വർഷം ഇതേസമയം 89.62 ദശലക്ഷം യൂണിറ്റ് മാത്രമായിരുന്നു പീക്ക് സമയ ഉപയോഗം. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളത്. പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി എത്തിച്ച് ഇടതടവില്ലാതെ ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ് ഇ ബി.

അതേസമയം വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുവെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി അറിയിച്ചു.പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി.വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്.ഉപയോഗം കമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും.വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Related Articles

Latest Articles