Friday, September 25, 2026

ജനത്തിന് ഗുണമുണ്ടാവുന്ന കാര്യമാണോ? അന്തങ്ങൾ എതിർത്തിരിക്കും

മലയാളിയുടെ ഉടായിപ്പ് അല്ലേൽ പ്രബുദ്ധ കേരളം എന്നതിന്റെ പൊള്ളത്തരം മനസിലാവാണേൽ വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികൾക്കു അനുവാദം നൽകി കൊണ്ടുള്ള ഭേദഗതി വൈദ്യുതി നിയമത്തിൽ കേന്ദ്രസർക്കാർ കൊണ്ട് വരാൻ പോവുന്നെന്ന് കേൾക്കുമ്പോൾ ഇവിടെ പലരും അതിനെ എതിർക്കുന്നത് കാണുമ്പോഴാണ്.

 

ബിഎസ്എൻഎലിനെ പോലെ കെഎസ്ഇബിയും നശിച്ചു കുത്തുപാളയെടുക്കും എന്നതാണു ഇതിൽ പ്രബുദ്ധരുടെ പ്രധാന ഉല്‍കണ്‌ഠ. പൊതുമേഖലാ സ്ഥാപനങ്ങളെ സ്നേഹിക്കുന്ന പ്രബുദ്ധർക്ക് അത് താങ്ങാനാവില്ലത്രേ. പിന്നെ വൈദ്യുത ചാർജ് സ്വകാര്യ കമ്പനികളല്ലേ തീരുമാനിക്കുക എന്നൊക്കെയാണ് അടുത്ത ഉല്‍കണ്‌ഠ. അപ്പോൾ വൈദ്യുത ചാർജിന്റെ അവസ്ഥ പെട്രോളിന്റെ വിലയുടെ അവസ്ഥ ആവുമത്രെ..

 

കേരളത്തിനു പുറത്തു പല സംസ്ഥാനങ്ങളിലും വൈദ്യുതി വിതരണത്തിൽ നാൽപ്പത്തിനടുത്തു സ്വകാര്യ കമ്പനികൾ ഇപ്പോൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. അതിന്റെയൊക്കെ നേട്ടവും അവിടുള്ളവർക്ക് കിട്ടുന്നുമുണ്ട്. നമുക്ക് അതില്ലാത്തത് കൊണ്ട് കെഎസ്ഇബി പറയുന്നതാണ് ഇവിടത്തെ ചാർജ്. കഴിഞ്ഞ മാസം കൂടി വർദ്ധിപ്പിച്ച അത് മറ്റു സംസ്ഥാനങ്ങളേക്കാൾ വളരെ കൂടുതലുമാണ്.

 

Related Articles

Latest Articles