Friday, May 17, 2024
spot_img

വിദ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകർക്ക് ദേശീയ അദ്ധ്യാപക ദിനത്തിൽ പുരസ്‌കാരങ്ങൾ നല്കാൻ ഒരുങ്ങി രാഷ്‌ട്രപതി ; വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 അദ്ധ്യാപകർക്കാണ് ആദരം

ന്യൂഡൽഹി : രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും അദ്ധ്യാപകരുടെ അതുല്യമായ സംഭാവനകൾ ആഘോഷിക്കുന്നതിനും അദ്ധ്യാപക സമൂഹത്തെ ആദരിക്കാനുമൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു. ദേശീയ അദ്ധ്യാപക ദിനത്തിൽ ഇവർക്ക് രാഷ്‌ട്രപതി പുരസ്‌കാരം സമർപ്പിക്കും. ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, മഹാരാഷ്‌ട്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 46 അദ്ധ്യാപകർക്കാണ് ആദരം.
ഓൺലൈൻ മാർഗത്തിലൂടെ മൂന്ന് ഘട്ടങ്ങളിലായാണ് മികച്ച അദ്ധ്യാപകരെ തിരഞ്ഞെടുക്കുക.സു താര്യതയും കൃത്യതയും പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റ്‌മ്പർ 5 ന് വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിലാകും പുരസ്‌കാരങ്ങൾ സമ്മാനിക്കുക.
രാജ്യത്തെ മികച്ച അദ്ധ്യാപകർക്ക് അവാർഡ് നൽകുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും സെപ്റ്റംബർ 5 ന് വിജ്ഞാന് ഭവനിൽ ഒരു ചടങ്ങ് സംഘടിപ്പിക്കാറുണ്ട്. വിദ്ധ്യാർത്ഥികളുടെ ജീവിതം സമ്പന്നമാക്കി തീർക്കുന്ന അദ്ധ്യാപകരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 2018 മുതലാണ് പുരസ്‌കാരങ്ങൾ നൽകി തുടങ്ങിയത്.

Related Articles

Latest Articles