Thursday, April 25, 2024
spot_img

ഇന്ത്യയിൽ വർഗീയത പരത്താനുള്ള ശ്രമവുമായി ഐഎസ്‌ഐഎസ്; ഭീകരരുടെ മാഗസിന്റെ കവർപേജിൽ ദില്ലി കലാപത്തിന്റെ ചിത്രങ്ങള്‍

ദില്ലി: വർഗീയത പരത്തികൊണ്ട് ഇന്ത്യയിൽ വേര്‍തിരിവുണ്ടാക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിക്കുന്നതിന്റെ വിവരങ്ങള്‍ പുറത്ത്. ദില്ലി കലാപത്തിന്റെ ചിത്രങ്ങള്‍ ഐഎസ് മാഗസിന്റെ കവര്‍ ഫോട്ടോ ആയി അച്ചടിച്ചാണ് ഭീകര സംഘടന കലാപത്തിന് ശ്രമിച്ചിരിക്കുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമിടയില്‍ പ്രശ്‌നം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു അത്. ഇത് സംബന്ധിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പുറത്ത് വിട്ടത് ദേശീയ മാധ്യമങ്ങളാണ്.

ഐഎസ്‌ഐഎസ് മുഖപത്രത്തിന്റെ 27 ാം പതിപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹനുമാന്‍ ജയന്തിയുമായി ബന്ധപ്പെട്ട് ജഹാംഗീര്‍പുരിയിലെ ഘോഷയാത്രയ്‌ക്കിടെ നടന്ന കലാപത്തിനിടെ നടുറോഡില്‍ നിന്ന് ആളുകള്‍ കല്ലേറ് നടത്തുന്ന ചിത്രമായിരുന്നു അത്. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ച്‌ നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമങ്ങളും ഐഎസ് നടത്തിയിരിക്കുകയാണ്.

കശ്മീരില്‍ ആളുകളെ ലക്ഷ്യംവെച്ച്‌ നടന്ന ആക്രമണങ്ങളെപ്പറ്റിയും മാഗസിനിന്‍ വ്യക്തമാക്കുന്നുണ്ട്. സംഭവത്തില്‍ മാഗസിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച 20 ഓളം പേരെയും പിടികൂടിയിരിക്കുകയാണ്.

Related Articles

Latest Articles