Friday, January 2, 2026

കെ എസ് ആര്‍ ടി സി യില്‍ 100 ലേറെ ജീവനക്കാര്‍ക്ക് കോവിഡ്; ആറ് സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ 100 ലേറെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആറ് സര്‍വീസുകള്‍ റദ്ദാക്കി. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് സൂചന.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഡിപ്പോകളിലെ ജീവനക്കാരാണ് കൂടുതലും രോഗബാധിതരായിരിക്കുന്നത്. തിരുവനന്തപുരം ഡിപ്പോയില്‍ മാത്രം 30 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലാകെ 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഏറണാകുളം, കോഴിക്കോട് ഡിപ്പോകളില്‍ 15 പേര്‍ക്ക് വിതം കൊവിഡ് സ്ഥിരികരിച്ചു. ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ മൂന്ന് സര്‍വ്വീസും എറണാകുളത്ത് രണ്ടും തിരുവനന്തപുരത്ത് ഒരു സര്‍വിസുമാണ് മുടങ്ങിയത്.

Related Articles

Latest Articles