Thursday, September 24, 2026

തമിഴ്‌നാട്ടില്‍ കുളിക്കാനിറങ്ങിയ ആറുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കുളിക്കാനിറങ്ങിയ ആറുവിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. എട്ടംഗ സംഘത്തില്‍ ബാക്കി രണ്ടുപേരെ നാട്ടുകാര്‍ രക്ഷിച്ചു. മരിച്ച ആറുപേരില്‍ അഞ്ചുപേര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ഒരാള്‍ കോളജ് വിദ്യാര്‍ഥിയും. ദിണ്ടിഗല്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പോയതാണ് എട്ടംഗ സംഘം. ക്ഷേത്രത്തില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം നടന്നത്. പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

തിരുപ്പൂര്‍ ജില്ലയിലെ ധാരാപുരത്ത് അമരാവതി നദിയില്‍ തിങ്കളാഴ്ചയാണ് സംഭവം. ദിണ്ടിഗല്‍ ജില്ലയിലെ ക്ഷേത്രത്തില്‍ പോയതാണ് എട്ടംഗ സംഘം. രണ്ടുപേരെ നാട്ടുകാരും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷിച്ചത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Latest Articles