Wednesday, October 14, 2026

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു: 10 പേർക്ക് പരിക്ക്

കൊട്ടാരക്കര: കൊട്ടാരക്കര ആയൂരിനടുത്ത് വയ്ക്കലിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ തിരുവനന്തപുരം – കൊട്ടാരക്കര ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത്.

കോൺക്രീറ്റ് യൂണിറ്റിന്റെ വാഹനവുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 12 യാത്രക്കാർക്ക് പരിക്കേറ്റു. 4 പേരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവർ ഇപ്പോൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Latest Articles