Wednesday, October 7, 2026

സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു കല്യാണവിശേഷം; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികന്‍റെ സഹോദരിയുടെ വിവാഹം നടത്തിയത് സഹപ്രവർത്തകരായ സൈനികർ

പാട്‌ന : ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്‍റെ സഹോദരിയുടെ വിവാഹം നടത്തി ജനങ്ങള്‍ക്ക് മാതൃകയായിരിക്കുന്ന ഒരു കൂട്ടം സൈനികര്‍.

ഇന്ത്യന്‍ സേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാന്‍റോ സൈനികനായിരുന്ന പട്‌ന സ്വദേശി ജ്യോതി പ്രകാശ് നിരാലയുടെ സഹോദരിയുടെ വിവാഹമാണ് സൈനികര്‍ ചേര്‍ന്ന് ഗംഭീരമായി നടത്തിയത്.

ജമ്മു കശ്മീർ അതിര്‍ത്തിയില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചാണ് പ്രകാശ് നിരാല രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത്. 2018-ല്‍ പ്രകാശ് നിരാലയെ മരണാനന്തര ബഹുമതിയായി അശോക ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ നാല് സഹോദരിമാരുടെ ഏക ആശ്രയമായിരുന്നു പ്രകാശ് നിരാല . അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബം സാമ്പത്തികമായി തകര്‍ച്ചയിലായെന്ന് മനസ്സിലാക്കിയതോടെ സഹോദരിയുടെ വിവാഹം ഗരുഡ് കമാന്‍റോയില്‍ ഉണ്ടായിരുന്ന പ്രകാശിന്‍റെ സഹപ്രവർത്തകരായ സൈനികർ ചേര്‍ന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കമാന്‍റോയിലുള്ള സൈനികരില്‍ നിന്നും തുക പിരിച്ചാണ് വിവാഹത്തിനുള്ള പണം കണ്ടെത്തിയത്. ഒരാളുടെ കയ്യില്‍നിന്ന് 500 രൂപ വീതം അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ വിവാഹത്തിനായി സമാഹരിച്ചത്.

സൈനികര്‍ ചേര്‍ന്ന് സഹോദരന്‍റെ സ്ഥാനത്തുനിന്ന് പ്രകാശിന്‍റെ സഹോദരിയുടെ വിവാഹം നടത്തുന്നതിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

Related Articles

Latest Articles