Thursday, September 24, 2026

കോഴിക്കോട് ചൂലാംമൈലില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷകളിലിടിച്ച് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: കുന്ദമംഗലത്തിനും താമരശ്ശേരിക്കും ഇടയില്‍ ചൂലാംമൈലില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷകളിലിടിച്ച് മറിഞ്ഞു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ചൂലാംവയല്‍ മാക്കൂട്ടം ഇറക്കത്തിലാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഗുഡ്‌സ് ഓട്ടോയിലും പാസഞ്ചര്‍ ഓട്ടോയിലും ഇടിച്ച് മറിയുകയായിരുന്നു. പാസഞ്ചര്‍ ഓട്ടോയുടെ മുകളിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ബസ് ഉയര്‍ത്തി. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരുടെ അവസരോചിത ഇടപെടല്‍ അപകടമൊഴിവാക്കി.

Related Articles

Latest Articles