തിരുവനന്തപുരം: എന്നും സർക്കാർ അവഗണന കാട്ടുന്നത് കെഎസ്ആർടിസി ജീവനക്കാരോടാണ്. സമയം കഴിഞ്ഞിട്ടും അവരുടെ ശമ്പളം ഇതുവരെ നൽകിയിട്ടില്ല. സമരത്തിലേക്ക് ഇറങ്ങാൻ ആണ് ജീവനക്കാരുടെ തീരുമാനം ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരത്തിനായി ജീവനക്കാർ തയ്യാറെടുക്കുന്നത്.
ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ ആലോചിക്കുന്നത്. സിഐടിയു, ഐഎൻടിയുസി സംഘടനകളാണ് സമരത്തിന് തയ്യാറെടുക്കുന്നത്. ഓണം ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടു വയ്ക്കുന്നു.

