Thursday, May 2, 2024
spot_img

സമ്പൂർണ്ണ ചെലവ് ചുരുക്കലിന് കെഎസ്ആർടിസി ! ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും; പരിഷകരണങ്ങളുമായി ഗണേഷ്‌കുമാർ; സൂചിക്കുഴ റെഡി; പക്ഷേ കെഎസ്ആർടിസിയെന്ന ഒട്ടകം കടക്കുമോ ?

കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമെന്ന് തുറന്ന് സമ്മതിച്ച് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ. വായ്പ പോലും കിട്ടാത്ത സ്ഥിതിയിൽ സമ്പൂർണ ചെലവ് ചുരുക്കൽ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജീവനക്കാർക്കുള്ള ശമ്പളവും സമയബന്ധിതമായി കൊടുക്കാൻ ശ്രമിക്കുകയാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

“ചെലവ് ചുരുക്കലിന്റെ ആദ്യഘട്ടമായി ഭാഗമായി ലാഭമല്ലാത്ത റൂട്ടുകൾ റദ്ദാക്കും. ഇത്തരത്തിൽ സിറ്റിയിൽ മാത്രം ഒരു ദിവസം 86000 രൂപയുടെ ഡീസലാണ് ലാഭിക്കാൻ കഴിയുന്നത്. അവശ്യസർവ്വീസുകളെ ബാധിക്കാതെയാണ് അനാവശ്യ ഓട്ടങ്ങൾ റദ്ദാക്കിയത്. ശമ്പള – പെൻഷൻ കാര്യത്തിൽ ധനവകുപ്പുമായി ചർച്ച നടത്തിയിട്ടുണ്ട്.പെട്രോളിനും ശമ്പളത്തിനുമുള്ള വരുമാനം പോലും ലഭിക്കാത്ത ബസുകളുണ്ട്. ഇവയിൽ അന്തർ സംസ്ഥാന സർവ്വീസുകളുൾപ്പെടെ റദ്ദാക്കും.” – ഗണേഷ് കുമാർ പറഞ്ഞു.

അതേസമയം, ഇലക്ട്രിക് ബസിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറി. അനാവശ്യ ചോദ്യം ചോദിച്ച് എന്നെ വലയിൽ ചാടിക്കാൻ നോക്കണ്ട എന്നായിരുന്നു മന്ത്രിയുടെ മറുപടി.

2019ൽ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിരുന്നു.വോൾവോ ലോ ഫ്ളോർ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക. ലാഭകരമായി ഇത് മാറുമെന്നാണ് പ്രതീക്ഷ. പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, വാളയാർ, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് സർവ്വീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു.

അതേസമയം കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ വിദേശ സന്ദർശനത്തിന് ശേഷം ചുമതല ഏറ്റെടുത്തിട്ടില്ല. പദവിയിൽ നിന്നുള്ള രാജി സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ തൽകാലം രാജി അംഗീകരിക്കില്ലെന്ന നിലപാടിലാണ് സർക്കാർ.

Related Articles

Latest Articles