Friday, March 29, 2024
spot_img

നോയമ്പ് പിടിക്കുന്ന ഡ്രൈവർമാർക്ക് ഡ്യൂട്ടി സമയം അനുവദിക്കുന്നതിൽ അലംഭാവം കാണിച്ച് കെഎസ്ആർടിസി;ട്രിപ്പിനിടെ ബസ് വഴിയരികരിൽ പാർക്ക് ചെയ്ത് ഡ്രൈവർ നോയമ്പ് മുറിക്കാൻ പോയി

തിരുവനന്തപുരം : ചിറയിൻകീഴിൽ നിന്ന് തിരുവനതപുരത്തേക്ക് പോകുകയായിരുന്ന ബസിനെ വഴിയരികരിൽ പാർക്ക് ചെയ്ത് ഡ്രൈവർ നോയമ്പ് മുറിക്കാൻ പോയി. സംഭവത്തെ തുടർന്ന് അരമണിക്കൂറോളമാണ് ബസിലെ യാത്രക്കാർ ബസിൽ കാത്തിരിക്കേണ്ടി വന്നത്. ബസിലെ യാത്രക്കാരനായിരുന്ന സന്തോഷ് ഭാസ്കരൻ നായർ സാമൂഹ്യ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പുണ്യമാസത്തിൽ നോയമ്പ് പിടിക്കുന്ന ഡ്രൈവർമാർക്ക് അതിനനുസരിച്ചുള്ള ഡ്യൂട്ടി സമയം അനുവദിക്കുന്നതിൽ കെഎസ്ആർടിസി കാണിക്കുന്ന അലംഭാവമാണ് ഡ്രൈവർമാർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം.

Related Articles

Latest Articles